ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഗുജറാത്ത് കലാപം: മോഡി ഹാജരായേക്കില്ല (Gujarat riots: Modi unlikely to appear)
Bookmark and Share Feedback Print
 
PRO
ഗുജറാത്ത് കലാപ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ (എസ്‌ഐടി) സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്ര മോഡി ഹാജരായേക്കില്ല എന്ന് സൂചന. ഞായറാഴ്ചയാണ് ഹാജരാവേണ്ടത് എങ്കിലും മോഡിയുടെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല എന്ന് എസ്‌ഐടി തലവന്‍ ആര്‍ കെ രാഘവന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച് 21 ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിക്കുന്ന സമന്‍സായിരുന്നു മോഡിക്ക് നല്‍കിയിരുന്നത്. ആദ്യമായാണ് ഒരു അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവാന്‍ ഒരു മുഖ്യമന്ത്രിക്ക് സമന്‍സ് ലഭിക്കുന്നത്.

ഗുജറാത്ത് കലാപത്തിനിടെ 2002 ഏപ്രില്‍ 28 ന് ഗുല്‍ബര്‍ഗ സൊസൈറ്റി ഹൌസിംഗ് കോളനിയില്‍ കോണ്‍ഗ്രസ് മുന്‍ എം‌പി ഇസ്‌ഹാന്‍ ജാഫ്രി ഉള്‍പ്പെടെ 69 പേരെ കലാപകാരികള്‍ കൊലചെയ്തത്. കലാപത്തിന് അനുകൂലമായ നിലപാട് എടുത്തു എന്ന് ആരോപിച്ച് ഇസ്‌ഹാന്റെ വിധവ സാകിയ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സമന്‍സ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍