ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഇന്ത്യയ്ക്ക് ഹെഡ്‌ലിയെ ചോദ്യം ചെയ്യാം (India can quiz Headley:PC)
Bookmark and Share Feedback Print
 
PTI
പാകിസ്ഥാന്‍ വംശജനായ ലഷ്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് അനുമതി നല്‍കുമെന്ന് യുഎസ് ശനിയാഴ്ച വ്യക്തമാക്കി. ഹെഡ്‌ലി കേസില്‍ ഇന്ത്യയ്ക്ക് അനുകൂലമായ യുഎസ് നിലപാട് 26/11 അന്വേഷണത്തില്‍ സുപ്രധാന വഴിത്തിരിവാകും.

26/11 ഭീകരാക്രമണ കേസില്‍ കുറ്റാരോപിതനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ യുഎസ് സമ്മതം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരമാണ് വെളിപ്പെടുത്തിയത്. യുഎസ് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡറുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് തനിക്ക് ഉറപ്പ് ലഭിച്ചതെന്ന് ചിദംബരം പറഞ്ഞു.

അഫ്ഗാന്‍, ഇന്ത്യ സന്ദര്‍ശനം നടത്തുന്ന യുഎസ് വിദേശകാര്യ ഉപസെക്രട്ടറി റോബര്‍ട്ട് ബ്ലേക്കും ഇക്കാര്യം പറഞ്ഞിരുന്നു. ഹെഡ്‌ലിയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കില്ല എന്നും എന്നാല്‍, ഇന്ത്യന്‍ അന്വേഷകര്‍ക്ക് ചോദ്യം ചെയ്യാനുള്ള അവസരം ലഭിച്ചേക്കുമെന്നുമായിരുന്നു ബ്ലേക്ക് പറഞ്ഞത്.

ഹെഡ്‌ലി കഴിഞ്ഞ ദിവസമാണ് ചിക്കാഗോ കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. ലഷ്കര്‍ സംഘാംഗമായ ഹെഡ്‌ലി 26/11 ആക്രമണത്തിലെ പങ്ക് ഉള്‍പ്പെടെ തനിക്കെതിരെ ചുമത്തിയ 12 കുറ്റങ്ങളും സമ്മതിച്ചിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യില്ല എന്നും വധ ശിക്ഷ നല്‍കില്ല എന്ന ഉറപ്പിന്‍‌മേലുമാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍