ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » വിമാന റാഞ്ചികള്‍ക്ക് ഇനി വധശിക്ഷ (Govt OKs death penalty to hijackers)
Bookmark and Share Feedback Print
 
വിമാനറാഞ്ചല്‍ ഭീഷണി ശക്തമായിരിക്കുന്ന അവസരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതിനെതിരെയുള്ള നിയമം ഭേദഗതി ചെയ്യുന്നു. ഭേദഗതിയിലൂടെ വിമാന റാഞ്ചികള്‍ക്ക് വധ ശിക്ഷ വരെ നല്‍കാനുള്ള നിയമം കൊണ്ടുവരാനാണ് തീരുമാനം.

നിലവില്‍, വിമാനറാഞ്ചലിനെതിരെയുള്ള നിയമത്തില്‍ ജീവപര്യന്തം ശിക്ഷവരെ നല്‍കാനുള്ള വ്യവസ്ഥകള്‍ മാത്രമേ ഉള്ളൂ. എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് റാഞ്ചല്‍ ഭീഷണി ശക്തമായിരിക്കുന്ന അവസരത്തിലാണ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തി ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

യുഎസില്‍ ലോക വ്യാപാര കേന്ദ്രത്തിനു നേര്‍ക്ക് നടന്ന ആക്രമണം പോലെയുള്ള ഒരു അവസരമുണ്ടായാല്‍ അതിനെ ശക്തമായി നേരിടുന്നതിനും ഭേദഗതിയില്‍ വ്യവസ്ഥകള്‍ ഉണ്ടായിരിക്കും. വിമാനങ്ങള്‍ തട്ടിയെടുത്ത് മിസൈലുകള്‍ പോലെ പ്രത്യേക ലക്‍ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിക്കുകയാണെന്ന് വ്യക്തമായാല്‍ തട്ടിയെടുത്ത വിമാനം വെടിവച്ചിടാനും ഭേദഗതിയില്‍ വ്യവസ്ഥ ഉണ്ടാവും.

റാഞ്ചിയ വിമാനം പറന്നുയരുന്നത് തടയാനുള്ള വ്യവസ്ഥകളും ഇപ്പോഴത്തെ ഭേദഗതിയിലുണ്ടാവും. 1999 ല്‍ 178 യാത്രക്കാരെ വഹിച്ചുകൊണ്ടു വന്ന എയര്‍ ഇന്ത്യ വിമാനം ഭീകരര്‍ റാഞ്ചിയതും വിമാനം വിട്ടുകിട്ടുന്നതിനായി ജയ്ഷെ ഇ മൊഹമ്മദിന്റെ സ്ഥാപകനായ മൌലാന മസൂദ് അസര്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടുകൊടുക്കേണ്ടി വന്നതും പരിഗണിച്ചാണ് ഈ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘമാണ് വിമാന റാഞ്ചലിനെതിരെയുള്ള 1982 ലെ നിയമം ഭേദഗതി നടത്താനുള്ള ശുപാര്‍ശ പരിഗണിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍