ന്യൂഡല്‍ഹി, വെള്ളി, 19 മാര്‍ച്ച് 2010( 15:33 IST )
PTI
പാകിസ്ഥാന്‍ വംശജനായ അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ചിക്കാഗോ കോടതിയില്‍ നടത്തിയ കുറ്റസമ്മതം ഇന്ത്യയ്ക്ക് തിരിച്ചടിയല്ല എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. ഹെഡ്‌ലിയെ വിട്ടുകിട്ടുന്നതിനും ചോദ്യം ചെയ്യുന്നതിനുമുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ തുടരുമെന്നും ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹെഡ്‌ലിക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാമെന്ന് യുഎസ് കോടതിയില്‍ നടന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നു. ഹെഡ്‌ലി കുറ്റസമ്മതം നടത്തുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു.
കുറ്റസമ്മതം നടന്നതോടെ ഇന്ത്യയ്ക്ക് ഹെഡ്‌ലിയെ കൂടുതല്‍ ചോദ്യം ചെയ്യാനും മൊഴി രേഖപ്പെടുത്താനുമുള്ള അവസരം ലഭിക്കുന്നത് നേട്ടമാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി. കോടതി നടപടികള്‍ക്ക് ശേഷം മാത്രമേ ഹെഡ്‌ലിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമോ എന്ന് വ്യക്തമാവൂ എന്നും എന്നാല്‍ ഇന്ത്യ അതിനായുള്ള ശ്രമം തുടരുമെന്നും ചിദംബരം പറഞ്ഞു.
ഇതിനിടെ, ഹെഡ്‌ലിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആഭ്യന്തര സെക്രട്ടറി ജികെ പിള്ള ആവശ്യപ്പെട്ടു. ചിക്കാഗോ കോടതിയില്‍ കുറ്റസമ്മതം നടത്തിയെ ഹെഡ്‌ലിക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയാല്‍ ഇന്ത്യയ്ക്ക് തൃപ്തിയാകുമെന്നും ജികെ പിള്ള അഭിപ്രായപ്പെട്ടു.