ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » രാജ് താക്കറെയ്ക്ക് പിഴച്ചാല്‍ ഏത്തമില്ല! (If Raj commits a mistake, no problem !)
Bookmark and Share Feedback Print
 
PRO
മഹാരാഷ്ട്രവാദം മറന്നാല്‍ രാജ് താക്കറെയ്ക്ക് പ്രശ്നമില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് പിഴവ് പറ്റിയാല്‍ അത് പ്രശ്നമാവുകയും ചെയ്യും! മഹാരാഷ്ട്രവാദിയായ എം‌എന്‍‌എസ് തലവന്‍ രാജ് താക്കറെ മുംബൈ ഛത്രപതി ശിവജി ടെര്‍മിനസിനെ (സി‌എസ്ടി) വിക്ടോറിയ ടെര്‍മിനല്‍ (വിടി) എന്ന് വിളിച്ചത് വിവാദമാവുന്നു.

“വേക്കപ് സിഡ്” എന്ന ബോളിവുഡ് ചിത്രത്തില്‍ മുംബൈയ്ക്ക് പകരം ‘ബോംബെ’ എന്ന പ്രയോഗം നടത്തിയതിന് നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ മാപ്പ് പറയാന്‍ നിര്‍ബന്ധിതനായത് രാജിന്റെ സമ്മര്‍ദ്ദം മൂലമായിരുന്നു. ഇപ്പോള്‍, കടുത്ത മറാത്താവാദത്തിന്റെ വക്താവായ രാജ് സി‌എസ്ടിക്ക് പകരം വിടി എന്ന പേര് ഉപയോഗിച്ചത് വിമര്‍ശകരുടെ കൈയ്യിലെ ആയുധമായിരിക്കുകയാണ്.

അടുത്തകാലത്ത് സി‌എസ്ടിയില്‍ നടന്ന ഒരു യോഗത്തില്‍ വച്ചാണ് രാജ് പലതവണ വിടി എന്ന പ്രയോഗം നടത്തിയത്. തന്റെ കോളജ് പഠന കാലത്ത് സ്റ്റേഷനിലെ നിത്യ സന്ദര്‍ശകനായിരുന്ന കാര്യം ഓര്‍മ്മയില്‍ നിന്ന് പറയുമ്പോഴാണ് എം‌എന്‍‌സ് തലവന് നാവ് പിഴച്ചത്.

സ്വയം തിരുത്താന്‍ കഴിയാത്ത രാജിന് മറ്റുള്ളവരെ വിമര്‍ശിക്കാന്‍ അധികാരമില്ല എന്നാണ് മുന്‍ സംസ്ഥാന മന്ത്രി നവാബ് മാലിക് അടക്കമുള്ള വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്.

1887-88 കാലഘട്ടത്തില്‍ ഫെഡറിക് വില്യം സ്റ്റീവന്‍സ് എന്നയാള്‍ രൂപകല്‍പ്പന ചെയ്ത വിടി സ്റ്റേഷന്‍ 1996 ല്‍ ആണ് സി‌എസ്ടി എന്ന പേരിലായത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍