പാകിസ്ഥാന്‍ വംശജനായ യുഎസ് ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ കുറ്റസമ്മതം ഇന്ത്യന്‍ അന്വേഷകരുടെ വിജമാണെന്ന് മുംബൈ ഭീകരാക്രമണ കേസിലെ പ്രത്യേക അഭിഭാഷകന്‍ ഉജ്ജ്വല്‍ നികം. ഹെഡ്‌ലിയുടെ കുറ്റസമ്മതം കസബിന്റെ മൊഴികളുടെ വിശ്വാസ്യത തെളിയിക്കുന്നു എന്നും നികം പറഞ്ഞു.
ഹെഡ്‌ലിയുടെ കുറ്റസമ്മതം മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പാക് ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബ ആണെന്ന ഇന്ത്യന്‍ വാദത്തിനെ അനുകൂലിക്കുന്നു. 26/11 ആക്രമണത്തില്‍ ഹെഡ്‌ലിയുടെ പങ്കിനെ കുറിച്ച് കസബ് നല്‍കിയ വിവരങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്നതാണ് ചിക്കാഗോ കോടതിയില്‍ നടന്ന കുറ്റസമ്മതം.
പാകിസ്ഥാനിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ആക്രമണത്തില്‍ പങ്കുണ്ട് എന്നും ഗൂഡാലോചന നടന്നത് ആ രാജ്യത്തായിരുന്നു എന്നുമുള്ള വാദം തെളിഞ്ഞിരിക്കുകയാണെന്നും നികം അഭിപ്രായപ്പെട്ടു.
ഹെഡ്‌ലിക്കെതിരെയുള്ള തെളിവുകള്‍ യുഎസ് ഇന്ത്യയ്ക്ക് കൈമാറുമെന്നും അതുവഴി ഏജസികള്‍ക്ക് ഇന്ത്യയിലും മറ്റിടങ്ങളിലുമുള്ള ലഷ്കര്‍ സംഘങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ കഴിയുമെന്നും നികം പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, ഹെഡ്‌ലിയുടെ കുറ്റസമ്മതം 26/11 കേസില്‍ പ്രത്യേക സ്വാധീനമൊന്നും ഉണ്ടാക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.