ഭീകരതയെ നിയന്ത്രിക്കാന്‍ പാകിസ്ഥാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് പ്രതിരോധമന്ത്രി എകെ ആന്റണി. അയല്‍ രാജ്യത്ത് 41 ഭീകര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നും പ്രതിരോധമന്ത്രി പറഞ്ഞു.
പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന 42 ഭീകര കേന്ദ്രങ്ങളും സജീവമാണ്. എല്ലാ പ്രശ്നങ്ങളും നിലനില്‍ക്കുമ്പോഴും പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറായത് ഇന്ത്യയുടെ സല്‍പ്പേര് വര്‍ദ്ധിപ്പിച്ചു എന്നും പ്രതിരോധമന്ത്രി അഭിപ്രായപ്പെട്ടു. ഗോവ തുറമുഖത്ത് തീരസംരക്ഷണ സേനയുടെ ‘വിശ്വസ്ത്’ എന്ന കപ്പല്‍ കമ്മീഷന്‍ ചെയ്യുന്ന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.
ഭീകരത അമര്‍ച്ച ചെയ്യാന്‍ പാകിസ്ഥാനുമായി ചേര്‍ന്ന് എല്ലാ വഴികളെ കുറിച്ചും ആലോചിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ഇന്ത്യ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കശ്മീരില്‍ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചത് അവിടെ സമാധാന പ്രക്രിയകള്‍ ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണെന്നും ആന്റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.