ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു (Dharmendra hospitalised due to chest pain)
Bookmark and Share Feedback Print
 
IFM
കടുത്ത നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ എം‌പിയും ബോളിവുഡിലെ മുന്‍‌കാല നായകനുമായ ധര്‍മ്മേന്ദ്രയെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനിലാണ് ധര്‍മ്മേന്ദ്രയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ധര്‍മ്മേന്ദ്രയെ വിശദ പരിശോധനയ്ക്ക് വിധേയനാക്കി എന്നും ഇപ്പോള്‍ അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രിയധികൃതര്‍ വെളിപ്പെടുത്തുന്നു. ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന് ഉടന്‍ ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷ.

'യമ്‌ല പഗല ദീവാന’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പഞ്ചാബിലെ വിവിധ ലൊക്കേഷനുകളില്‍ തിരക്കിലായിരുന്നു അദ്ദേഹം. ധര്‍മ്മേന്ദ്രയുടെ പുത്രന്‍‌മാരായ സണ്ണി ഡിയോളും ബോബി ഡിയോളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍