ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » മായാവതിയുടെ മാല 21 ലക്ഷത്തിന്റേത് (Garland had only Rs 21 lakh: BSP)
Bookmark and Share Feedback Print
 
PRO
ബി‌എസ്പി അധ്യക്ഷ മായാവതിയെ പാര്‍ട്ടിയുടെ രജത ജൂബിലി ആഘോഷ സമയത്ത് അണിയിച്ച നോട്ടുമാല വെറും 21 ലക്ഷം രൂപയുടേതാണെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. ആയിരം രൂപ നോട്ടുകള്‍ കൊണ്ടുള്ള മാലയില്‍ അഞ്ചുകോടിയോളം രൂ‍പയുടെ നോട്ടുകള്‍ ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെയാണ് ഈ അവകാശവാദം.

“മാലയില്‍ വെറും 21 ലക്ഷം രൂപമാത്രമായിരുന്നു ഉള്ളത്, അത് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സംഭാവന ചെയ്തതാണ്”, മായാവതിയുടെ വിശ്വസ്തനും മന്ത്രിയുമായ നസീമുദ്ദീന്‍ സിദ്ധിഖി കഴിഞ്ഞ ദിവസം വിശദീകരിച്ചു. ലക്നോയിലെ പാര്‍ട്ടി പ്രവര്‍ത്തകരാണ് പണം ശേഖരിച്ചതെന്നും നോട്ടുമാല തയാ‍റാക്കിയതെന്നും സിദ്ധിഖി മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ണാടകയിലെ പാര്‍ട്ടി പ്രവര്‍ത്തകരാണ് നോട്ടുമാല സമ്മാനിച്ചതെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സിദ്ധിഖി തള്ളിക്കളഞ്ഞു. ബി‌എസ്പി പ്രവര്‍ത്തകര്‍ പ്രതിഫലം ആഗ്രഹിക്കാതെ നടത്തിയ പ്രവര്‍ത്തനത്തിലൂടെ ബി‌എസ്പി റാലി വന്‍‌വിജയമായത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുന്ന പ്രതിപക്ഷമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍. നിയമവിരുദ്ധമായി യാതൊന്നും ചെയ്യാത്തതിനാല്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണത്തെ നേരിടാന്‍ തയ്യാറാണെന്നും സിദ്ധിഖി കൂട്ടിച്ചേര്‍ത്തു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍