നിത്യാനന്ദ സ്വാമിയുടെ ലൈംഗിക ടേപ്പുകള്‍ ഉയര്‍ത്തിയ വിവാദം നിലനില്‍ക്കെ മറ്റൊരു സ്വാമി കൂടി വിവാദത്തിലൂടെ വാര്‍ത്തയിലെത്തുന്നു. ഉത്തര്‍പ്രദേശിലെ ‘പാനി വാലെ ബാബ’ എന്നറിയപ്പെടുന്ന സ്വാമി ഭക്തകളെ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ ഇപ്പോള്‍ ഒളിവിലാണ്.
ഒരു വാര്‍ത്താ ചാനലാണ് പാനി വാലെ ബാബ ഭക്തകളെ തൊഴിക്കുകയും തലമുടിക്ക് കുത്തിപ്പിടിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ പുറത്തുവിട്ടത്. ഇതെ തുടര്‍ന്ന് പൊലീസ് ഇക്കാര്യം ഗൌരവത്തിലെടുത്തതോടെ സ്വാമി ‘മുങ്ങുക’യായിരുന്നു.
രോഗാതുരരായ ആളുകളെ വെള്ളം നല്‍കി സുഖപ്പെടുത്തുന്നതിനാലാണ് സ്വാമിക്ക് ‘പാനി വാലെ ബാബ’ എന്ന പേര് ലഭിച്ചത് എന്ന് പ്രദേശവാസികള്‍ പറയുന്നു. കരണ്‍പൂര്‍ ഗ്രാമത്തിലാണ് ബാബയുടെ ആശ്രമം സ്ഥിതിചെയ്യുന്നത്.
ബാബയില്‍ നിന്ന് ഉപദ്രവമേറ്റ സ്ത്രീകളെ തിരിച്ചറിഞ്ഞ് അവരുടെ മൊഴി എടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സ്ത്രീകള്‍ ബാബയ്ക്കെതിരെ മൊഴി നല്‍കിയാല്‍ മാത്രമേ പൊലീസിന് മുന്നോട്ടു നീങ്ങാന്‍ സാധിക്കൂ.