ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഒ‌എന്‍‌ജിസി: എടി‌എസിനെതിരെ നടപടി? (Media exposure: ATS under fire)
Bookmark and Share Feedback Print
 
PRO
മുംബൈയിലെ രണ്ട് ഒഎന്‍‌ജിസി എണ്ണ ടാങ്കുകള്‍ക്ക് നേര്‍ക്ക് ആക്രമണ പദ്ധതിയിട്ട ഭീകരരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത് മഹാരാഷ്ട്ര എടി‌എസിന് വിനയാവുന്നു. ആവശ്യത്തിലധികം വിവരങ്ങള്‍ പുറത്തുവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെടാതെ ചില ഉദ്യോഗസ്ഥര്‍ സ്വന്തംനിലയില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് കേന്ദ്രത്തിന് അതൃപ്തിയുണ്ടാക്കിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സംസാരത്തിലല്ല കൂടുതല്‍ പ്രവൃത്തിയിലാണ് വിശ്വസിക്കേണ്ടത് എന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം തന്റെ മുംബൈ സന്ദര്‍ശന വേളയില്‍ സംസ്ഥാന പൊലീസ് മേധാവികളോട് പറഞ്ഞിരുന്നു.

എണ്ണ ടാങ്കുകള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ട അബ്ദുള്‍ ലത്തീഫ്, റിയാസ് അലി ഷെയ്ക്ക് എന്നിവരെ അറസ്റ്റ് ചെയ്തപ്പോള്‍ മുതല്‍ എടി‌എസിനെ ഉദ്ധരിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ് കേന്ദ്രത്തിന് അസന്തുഷ്ടി ഉണ്ടാക്കുന്നത്. ഇവര്‍ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പെടെ പ്രധാന സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടു എന്നും ഇരുവര്‍ക്കും പാകിസ്ഥാനില്‍ ‘ചാച’ എന്ന് വിളിക്കുന്ന ആളുമായി ബന്ധമുണ്ടെന്നും ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുറ്റവാളികളുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതും വെളിപ്പെടുത്തിയ പ്രാഥമിക നിഗമനങ്ങള്‍ തെറ്റിയാല്‍ അത് ഇന്ത്യയുടെ നിലപാടുകളെ പ്രതികൂലമായി ബാധിക്കുമെന്നതും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു തലവേദനയായിരിക്കുകയാണ്. അതിനാല്‍, മാധ്യമങ്ങളുമായി അമിതബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശമെന്ന് അറിയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍