ബുലന്ദ്ശഹര്‍, വെള്ളി, 12 മാര്‍ച്ച് 2010( 16:36 IST )
ദേവപ്രീതിക്ക് വേണ്ടി ഒരു നാല് വയസ്സുകാരനെ കുരുതികൊടുത്ത കേസില്‍ ഒരു 12 വയസ്സുകാരിയും പൊലീസ് പിടിയിലായി. യുപിയിലെ ചന്ദ്യായന ഗ്രാമത്തിലാണ് മനുഷ്യക്കുരുതി നടന്നത്.
ഒരു തൊഴിലാളിയുടെ പുത്രനായ സച്ചിന്‍ എന്ന നാല് വയസ്സുകാരനെ കഴിഞ്ഞ ദിവസമാണ് കാണാതായത്. അന്വേഷണം നടത്തിയവര്‍ കുട്ടിയുടെ മൃതശരീരം ഇപ്പോള്‍ ഉപയോഗത്തിലില്ലാത്ത ഒരു കടമുറിയില്‍ കണ്ടെത്തുകയായിരുന്നു. കടയുടമയെയും ഭാര്യയെയും മനുഷ്യക്കുരുതി നടത്തിയ കേസില്‍ അറസ്റ്റ് ചെയ്തു.
കടയുടമയുടെ 12കാരി മകള്‍ക്കും ഒരു പുരോഹിതനും മനുഷ്യക്കുരുതി നടത്തിയതില്‍ പങ്കുണ്ടെന്ന് സംശയിച്ച നാട്ടുകാര്‍ അവരെ പിടികൂടുകയും മര്‍ദ്ദിച്ച് അവശരാക്കി പൊലീസിനു കൈമാറുകയും ചെയ്തു.