ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » മാവോ പ്രശ്നം ഉടന്‍ അവസാനിപ്പിക്കും: ചിദംബരം (Govt will soon regain cotrol over mavoist controlled areas)
Bookmark and Share Feedback Print
 
PTI
മാവോയിസ്റ്റ് സ്വാധീനമുള്ള സ്ഥലങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ സൈനിക ശക്തി ഉപയോഗിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായ എല്ലാ അധികാരങ്ങളുമുണ്ട് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം. രണ്ടാം യുപി‌എ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് നക്സല്‍ പ്രശ്നം ഒതുക്കാന്‍ സാധിക്കുമെന്നും ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു.

സായുധ വിമോചന സമരത്തിലൂടെ അധികാരം പിടിച്ചെടുക്കാനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. ജിഹാദി ഭീകരതയെക്കാള്‍ ഗുരുതരമാണ് നക്സല്‍ പ്രശ്നം. നക്സല്‍ പ്രശ്നം രണ്ട് വര്‍ഷത്തിനുള്ളില്‍ ഒതുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത് എന്നും ചിദംബരം പറഞ്ഞു.

മാവോയിസ്റ്റുകള്‍ അടുത്തകാലത്ത് ചര്‍ച്ചകള്‍ക്ക് തയ്യാറായി. എന്നാല്‍, അവര്‍ ആയുധം താഴെവയ്ക്കുമെന്ന് പറഞ്ഞിട്ടില്ല. മാവോയിസ്റ്റുകള്‍ ആയുധമുപേക്ഷിക്കാതെ സര്‍ക്കാര്‍ ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുകയില്ല എന്നും ചിദംബരം പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാരിനെ തന്നെ അട്ടിമറിക്കാനൊരുങ്ങുന്ന റിബലുകള്‍ക്ക് രാജ്യത്തെ 200 ജില്ലകളില്‍ സാന്നിധ്യമുണ്ട്. 34 ജില്ലകളില്‍ മാത്രമാണ് ഇവര്‍ക്ക് കൂടുതല്‍ സ്വാധീനമുള്ളതെന്നും ‘ഇന്ത്യാടുഡേ’ സംഘടിപ്പിച്ച സമ്മേളനത്തില്‍ വച്ചാണ് ചിദംബരം നക്സലുകള്‍ക്കെതിരെ ആഞ്ഞടിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍