ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ബട്‌ല ഹൌസ് ഭീകരനെ സഹായിച്ചത് അസ്മി? (Azmi helped Batla House trerrorist?)
Bookmark and Share Feedback Print
 
PTI
സമാജ്‌വാദി എം‌പി അബു അസ്മി തന്നെ സഹായിച്ചതായി ബട്‌ല ഹൌസ് ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപെട്ട് പിന്നീട് പൊലീസ് കസ്റ്റഡിയിലായ ഷഹ്സാദ് ആലം എന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍.

അതേസമയം, ബട്‌ല ഹൌസ് ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപെട്ട ഹാരിസ് എന്ന ജുനൈദിനെ അറിയാമായിരുന്നു എന്ന് മുന്‍ അസംഗഡ് എം‌എല്‍‌എ അബ്ദുസ് സലാം ഒരു പ്രമുഖ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സമ്മതിച്ചു.

ജുനൈദും ഷഹ്സാദും 2008 സെപ്തംബര്‍ 19 ന് വൈകിട്ട് നാല് മണിയോടെ തന്നെ വന്നു കണ്ടു എന്നും വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ടു എന്നും അബ്ദുസ് സലാം വെളിപ്പെടുത്തി. ജുനൈദിനെ മാത്രമേ തനിക്ക് അറിയാമായിരുന്നു എന്നും അയാള്‍ക്ക് 1500 രൂപ നല്‍കി എന്നും മുന്‍ എം‌എല്‍‌എ അഭിമുഖത്തില്‍ പറഞ്ഞു.

അസ്മിയാണ് തനിക്ക് യുപിയിലെ അസംഗഡില്‍ താമസസൌകര്യം ഒരുക്കിയതെന്നാണ് ഷഹ്സാദിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍, ഇക്കാര്യം അസ്മി നിഷേധിച്ചു. ഡല്‍ഹി സ്ഫോടനം നടത്തിയവര്‍ ബട്‌ല ഹൌസില്‍ ഒളിച്ചു താമസിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപെട്ട ഷഹ്സാദും ജുനൈദും അസംഗഡിലായിരുന്നു താമസിച്ചിരുന്നത്.

തനിക്കും ജുനൈദിനും താമസ സൌകര്യം നല്‍കിയതും പണം നല്‍കിയതും രണ്ട് പ്രമുഖ രാഷ്ട്രീയ നേതാക്കളാണെന്ന് ഷഹ്സാദ് പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍