ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » വിദര്‍ഭയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ (10 more farmers commit suicide in Vidarbha)
Bookmark and Share Feedback Print
 
വിദര്‍ഭയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 10 കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ആത്മഹത്യ ചെയ്തതില്‍ ആറ് പേര്‍ യാ‍വത്‌മല്‍ ജില്ലയില്‍ നിന്നുള്ളവരാണെന്ന് ‘വിദര്‍ഭ ജന ആന്ദോളന്‍ സമിതി’ (വിജെ‌എ‌എസ്) എന്ന സര്‍ക്കാരിതര സംഘടന വെളിപ്പെടുത്തുന്നു.

യാവത്‌മലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെയുള്ളവരാണ് ആത്മഹത്യ ചെയ്തത്. നാഗ്പൂരില്‍ നിന്നുള്ളവരാണ് ആത്മഹത്യ ചെയ്ത മറ്റ് നാല് കര്‍ഷകര്‍. ആത്മഹത്യ ചെയ്ത 10 പേരും കടക്കെണിയില്‍ പെട്ടവരാണെന്ന് വിജെ‌എ‌എസ് സാക്‍ഷ്യപ്പെടുത്തുന്നു.

യാവത്‌മലില്‍ കര്‍ഷക ആത്മഹത്യ നടന്നതായി ജില്ലാ കളക്‍ടറും വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായും കളക്ടര്‍ വെളിപ്പെടുത്തുന്നു.

വിളനാശവും തുടര്‍ന്ന് കടക്കെണിയില്‍ പെട്ടതും കാരണം മഹാരാഷ്ട്രയില്‍ 1998 മുതല്‍ 40,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നാണ് വിജെ‌എ‌എസ് അധികൃതര്‍ പറയുന്നത്. പൊതുവെ വരണ്ട സ്ഥലങ്ങളായ വിദര്‍ഭയിലും മറാത്ത്‌വാഡയിലുമാണ് കൂടുതല്‍ വിളനാശമുണ്ടാവുക. ഇത്തവണ 20,000 ഗ്രാമങ്ങളെ സര്‍ക്കാര്‍ വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍