കാണ്‍പൂര്‍, ബുധന്‍, 10 മാര്‍ച്ച് 2010( 19:25 IST )
PRO
കാണ്‍പൂരിലെ ശിവരാജ്പൂരില്‍ ഒരു ബാലികയെ ക്ഷേത്രത്തിലെ പൂജാരി ബലാത്സംഗം ചെയ്തശേഷം കൊന്നുകളഞ്ഞതായി പൊലീസ് വെളിപ്പെടുത്തുന്നു. ഒരു ഏഴു വയസ്സുകാരിക്കാണ് ഈ ദുര്‍ഗതി വന്നത്.
കല്ലു എന്ന് വിളിക്കുന്ന നരേന്ദ്ര എന്ന 25 കാരനായ പൂജാരി കഴിഞ്ഞ ദിവസം രാത്രി പ്രസാദം നല്‍കാനായി ബാലികയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഗുണ്ടേശ്വര്‍ ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്‍.
പെണ്‍കുട്ടി വീട്ടില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെടുത്തത് എന്ന് പൊലീസ് അധികൃതര്‍ പറയുന്നു.
ബലാത്സംഗത്തിനു ശേഷം ബാലികയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രദമദൃഷ്ട്യാ വ്യക്തമാണെന്ന് പൊലീസ് സൂപ്രണ്ട് ലാല്‍ ബഹാദൂര്‍ പറഞ്ഞു. നരേന്ദ്ര ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു.