ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » നിത്യാനന്ദന്‍ കൂടുതല്‍ കുഴപ്പത്തിലേക്ക്? (Nityananda attracting more trouble?)
Bookmark and Share Feedback Print
 
PRO
തമിഴ്-മലയാളം നടി രഞ്ജിതയുമായുള്ള അശ്ലീല ടേപ്പ് പുറത്തുവന്നതോടെ നിത്യാനന്ദനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. നിത്യാനന്ദന് സുന്ദരിമാര്‍ മാത്രമല്ല സുന്ദരന്‍‌മാരും ദൌര്‍ബല്യമാണെന്നതാണ് ഇത്തരത്തിലുള്ള ഏറ്റവും പുതിയ ആരോപണം.

പേരുവെളിപ്പെടുത്താത്ത ആശ്രമവൃത്തങ്ങളെ ഉദ്ധരിച്ചാണ് നിത്യാനന്ദനെതിരെയുള്ള ഏറ്റവും പുതിയ ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി ആണ്‍കുട്ടികള്‍ നിത്യാനന്ദനു വശപ്പെട്ടിട്ടുള്ളതായും നടിയുമൊത്തുള്ള കഥ പുറത്തുവന്നതോടെ ഇവര്‍ ആശ്രമത്തിലെ ഉള്ളുകള്ളികള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ മാധ്യമ സമ്മേളനം നടത്തുമെന്നും സൂചനയുണ്ട്.

എന്നാല്‍, നിത്യാനന്ദ സ്വാമികളെ പൂജിക്കുന്നതിന്റെ ഭാഗമായി താന്‍ അദ്ദേഹത്തെ പരിചരിക്കുക മാത്രമാണ് ചെയ്തതെന്ന് രഞ്ജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്ക് നിത്യാനന്ദ സ്വാമി തന്നെ പരിഹാരം കാണുമെന്നും അവര്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ പ്രചരിക്കുന്ന ടേപ്പുകള്‍ വ്യാജമാണെന്നും രഞ്ജിത വാദിച്ചിരുന്നു. അതേസമയം, ടേപ്പില്‍ അശ്ലീലമായി എതാണ് ഉള്ളതെന്ന് നിത്യാനന്ദന്‍ ചോദിച്ചതായി മറ്റുചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തന്നെ നശിപ്പിക്കാനായി എതിരാളികള്‍ നടത്തുന്ന കള്ളപ്രചരണമാണ് ഇതെന്നും നിത്യാനന്ദന്‍ അഭിപ്രായപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍