ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ‘കാണാതായ’ സജ്ജന്‍ കുമാറിന് ജാമ്യം (Anti-Sikh riots case: Sajjan Kumar gets bail)
Bookmark and Share Feedback Print
 
ഇന്ദിരാഗാന്ധി വധത്തോട് അനുബന്ധിച്ച് 1984 ല്‍ അരങ്ങേറിയ സിഖ് വിരുദ്ധ കലാപ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ കോണ്‍ഗ്രസ് മുന്‍ എം‌പി സജ്ജന്‍ കുമാറിന് ജാമ്യം ലഭിച്ചു. ജാമ്യമില്ലാ വാറണ്ട് ഉണ്ടായിരുന്ന സജ്ജന്‍ കുമാറിനെ കാണാനില്ല എന്ന് സിബിഐ കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് അദ്ദേഹമിന്ന് കോടതിയില്‍ ഹാജരായത്.

സജ്ജന് 50,000 രൂപയുടെ ആള്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിത്തന്‍ മജിസ്ട്രേറ്റ് ലോകേഷ് കുമാര്‍ ശര്‍മ്മയാണ് ഉത്തരവിട്ടത്. കഴിഞ്ഞ 23 ദിവസമായി സജ്ജന്‍ കുമാര്‍ ഒളിവിലായിരുന്നു. സജ്ജന്‍ കുമാറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു എങ്കിലും ഫെബ്രുവരി 26 ന് ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന് മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ഇന്ദിരാഗാന്ധിയുടെ വധത്തോട് അനുബന്ധിച്ച് നടന്ന കലാപത്തില്‍ ഡല്‍ഹിയില്‍ മാത്രം 3000 സിഖുകാ‍രാണ് കൊല്ലപ്പെട്ടത്. കലാപ കേസ് അന്വേഷിക്കുന്നത് സിബിഐ ആണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍