ഹുസൈന്‍ ഒസിഐ കാര്‍ഡിന് അപേക്ഷിച്ചു

ദുബായ്| WEBDUNIA|
PRO
പ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ ‘ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ’ കാര്‍ഡിന് (ഒസിഐ) അപേക്ഷ നല്‍കി. ഖത്തര്‍ പൌരത്വം സ്വീകരിച്ച ഹുസൈന് ഒസിഐ കാര്‍ഡ് ലഭിച്ചാല്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് പ്രത്യേക വിസയുടെ ആവശ്യമില്ല.

കഴിഞ്ഞ ദിവസം ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെത്തിയ ഹുസൈന്‍ തന്റെ ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരികെ ഏല്‍പ്പിച്ചിരുന്നു. ഇന്ത്യ ഇരട്ട പൌരത്വം അനുവദിക്കാത്തതിനാല്‍ പാസ്പോര്‍ട്ട് തിരിക നല്‍കേണ്ടത് നിര്‍ബന്ധമാണ് എന്നും ഹുസൈന്‍ നിയമം പാലിക്കുക മാത്രമാണ് ചെയ്തതെന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇതെ കുറിച്ച് പ്രതികരിച്ചതായി ‘ഗള്‍ഫ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി, ദീപാ ഗോപാലന്‍ വാധ്വയുമായി പൌരത്വ പ്രശ്നങ്ങളെ കുറിച്ച് ഹുസൈന്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തിയതായും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിന്ദു ദൈവങ്ങളെ നഗ്നരായി ചിത്രീകരിച്ചതിനെ തുടര്‍ന്ന് ഹുസൈന്‍ വലതുപക്ഷ ഹിന്ദു സംഘടനകളുടെ രോഷത്തിനു പാത്രമായിരുന്നു. ഇതെ തുടര്‍ന്ന്, കഴിഞ്ഞ നാല് വര്‍ഷമായി ഹുസൈന്‍ വിദേശ രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :