ദിവസവും പീഡിപ്പിക്കപ്പെടുന്നത് 191 സ്ത്രീകള്‍!

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്ത്യയില്‍ 2006-2008 കാലയളവില്‍ 2 ലക്ഷം സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. അതായത്, ശരാശരി കണക്ക് അനുസരിച്ച് ഒരു ദിവസം 191 സ്ത്രീകള്‍ ബലാത്സംഗത്തിനും മറ്റ് ലൈംഗിക പീഡനങ്ങള്‍ക്കും ഇരയാവുന്നു.

കണക്കനുസരിച്ച്, 2006 മുതലുള്ള മൂന്ന് വര്‍ഷ കാലയളവില്‍ രാജ്യത്ത് 61,552 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2006 ല്‍ 19,348 കേസുകളും 2007 ല്‍ 20,737 കേസുകളും 21,467 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ കാലയളവില്‍ 33,130 പൂവാല ശല്യ കേസുകളും 1,15,764 പീഡന കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബലാത്സംഗം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളെ കുറിച്ച് 2,10,446 കേസുകളാണ് മൂന്ന് വര്‍ഷമായി രജിസ്റ്റര്‍ ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :