ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ‘മൈ നെയിം ഈസ് ഖാന്‍’ പൊലീസ് കാവലില്‍! (Mumbai cops assure safe release of ‘My Name is Khan’)
Bookmark and Share Feedback Print
 
IFM
തന്‍റെ സിനിമയ്ക്കെതിരെ ശിവസേന ഭീഷണി തുടരുമ്പോള്‍ സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ പൊലീസിന്‍റെ സഹായം തേടി. തന്‍റെ ‘മൈ നെയിം ഈസ് ഖാന്‍’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കരണ്‍ മുംബൈ സിറ്റി പൊലീസ് കമ്മീഷണറെ കണ്ടു.

ചൊവ്വാഴ്ച രാവിലെ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളുടെ പ്രതിനിധികള്‍ക്കൊപ്പമാണ് കമ്മീഷണര്‍ ഡി ശിവാനന്ദനെ കരണ്‍ ജോഹര്‍ സന്ദര്‍ശിച്ചത്. ഈ മാസം 12നാണ് ‘മൈ നെയിം ഈസ് ഖാന്‍’ പ്രദര്‍ശനത്തിനെത്തുന്നത്.

പാകിസ്ഥാനി ക്രിക്കറ്റ് താരങ്ങളെ ഐ പി എല്‍ ക്രിക്കറ്റ് മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഷാരുഖ് ഖാന്‍ നടത്തിയ പ്രസ്താവന പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാപ്പു പറയാന്‍ ഷാരുഖ് തയ്യാറായില്ല. ഇതാണ് ഷാരുഖ് - കരണ്‍ ജോഹര്‍ ടീമിന്‍റെ പുതിയ ചിത്രമായ ‘മൈ നെയിം ഈസ് ഖാന്‍’ എന്ന സിനിമയ്ക്കെതിരെ ശിവസേന രംഗത്തെത്താന്‍ കാരണമായത്. ചിത്രം മുംബൈയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

പൊലീസ് കമ്മീഷണറെ കണ്ട ശേഷം പുറത്തിറങ്ങിയ കരണ്‍ ജോഹര്‍ സംതൃപ്തനായിരുന്നു. “സിനിമ സുരക്ഷിതമായി പ്രദര്‍ശിപ്പിക്കുന്നതിന് എല്ലാ സൌകര്യങ്ങളും ഒരുക്കാമെന്ന് കമ്മീഷണര്‍ ഉറപ്പുനല്‍കി. 12ന് ചിത്രം റിലീസാകും. അഡ്വാന്‍സ് ബുക്കിംഗ് ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്” - കരണ്‍ ജോഹര്‍ പറഞ്ഞു.

ഷാരുഖ് ഖാനൊപ്പം കാജല്‍ നായികയാകുന്ന ‘മൈ നെയിം ഈസ് ഖാന്‍ ഒരു പ്രണയകഥയാണ് പറയുന്നത്. എന്നാല്‍ പശ്ചാത്തലം അല്‍പ്പം തീവ്രമാണെന്ന് മാത്രം. ലോകമെങ്ങുമുള്ള ഹിന്ദിസിനിമാ പ്രേമികള്‍ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍