ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » രുചിക കേസ്: രാത്തോഡിന് കുത്തേറ്റു (Ruchika case: Rathore stabbed)
Bookmark and Share Feedback Print
 
PTI
രുചിക ഗിര്‍ഹോത്ര പീഡന കേസിലെ മുഖ്യ പ്രതിയും ഹരിയാന മുന്‍ ഡിജിപിയുമായ എസ്പി‌എസ് രാത്തോഡിന് കുത്തേറ്റു. തിങ്കളാഴ്ച കോടതിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഒരു യുവാവാണ് രാത്തോഡിനെ ആക്രമിച്ചത്.

രുചിക കേസുമായി ബന്ധപ്പെട്ട് പാഞ്ച്കുള കോടതിയില്‍ വന്നശേഷം മടങ്ങുമ്പോള്‍ കാറിനരികില്‍ വച്ചാണ് രാത്തോഡിന് കുത്തേറ്റത്. ഉത്സവ് ശര്‍മ്മ എന്ന 25 കാരനാണ് രാത്തോഡിനെ ആക്രമിച്ചത് എന്ന് പൊലീസ് പറയുന്നു. ചണ്ഡീഗഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാത്തോഡിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചു.

രാത്തോഡിന്റെ മുഖത്ത് മുറിവ് പറ്റിയിട്ടുണ്ട്. യുവാവ് മുന്‍ ഡിജിപിയെ മുഖത്ത് ഇടിച്ച ശേഷമാണ് കത്തിയുപയോഗിച്ച് കുത്തിയത്. പത്രപ്രവര്‍ത്തകന്‍ എന്ന പേരിലെത്തിയ അഹമ്മദാബാദുകാരനായ യുവാവാണ് രാത്തോഡിനെ ആക്രമിച്ചത്. ഇയാള്‍, രുചിക കേസിനെ കുറിച്ച് പുസ്തകമെഴുതിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിനു പിന്നിലെ ലക്‍ഷ്യം എന്താണെന്ന് ഇപ്പോള്‍ വ്യക്തമല്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍