ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ആന്ധ്ര ഹൈക്കോടതി മുസ്ലീം സംവരണം തള്ളി (Andhra HC Rejects Muslim Quota Bill)
Bookmark and Share Feedback Print
 
PRO
PRD
മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും നാല് ശതമാനം സംവരണം നല്‍കുന്ന മുസ്ലീം ക്വോട്ട ബില്ല് നിലനില്‍ക്കുന്നതല്ലെന്ന് ആന്ധ്ര ഹൈക്കോടതി തിങ്കളാഴ്ച വിധിച്ചു.

ആന്ധ്ര ഹൈക്കോടതിയുടെ ഏഴംഗ ബഞ്ചാണ് ബില്ല് തള്ളിക്കളഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ മുസ്ലീം ക്വോട്ട ബില്ലിന്റെ പ്രധാന ലക്‍ഷ്യത്തെയും സമൂഹത്തിലെ ചില വിഭാഗങ്ങളെ പ്രീതിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ക്വോട്ട പ്രകാരം 2007 മുതല്‍ പ്രവേശനം നേടിയവര്‍ക്ക് പ്രശ്നമൊന്നും ഉണ്ടാവില്ല എന്ന് കോടതി ഉറപ്പ് നല്‍കി. കോടതി ക്വോട്ട ബില്ല് തള്ളിക്കളഞ്ഞത് കോണ്‍ഗ്രസിനും മുസ്ലീം സംഘടനകള്‍ക്കും ശക്തമായ തിരിച്ചടി ആയിരിക്കുകയാണ്.

2007 ജൂലൈ 27 ന് ആണ് ആന്ധ്ര സര്‍ക്കാര്‍ മുസ്ലീം ക്വോട്ട ബില്ല് പാസാക്കിയത്. ബില്ല് അനുസരിച്ച് മുസ്ലീം പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും നാല് ശതമാനം സംവരണം ഉറപ്പാക്കിയിരുന്നു. എന്നാല്‍, ഇതിനെതിരെ നിരവധി പരാതികള്‍ സമര്‍പ്പിക്കപ്പെട്ടു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍