ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ബസുവിന്റെ കുടുംബാംഗങ്ങളെ വിളിപ്പിച്ചു (Family members called after abrupt drop in Basu's blood pressure)
Bookmark and Share Feedback Print
 
PRO
മുതിര്‍ന്ന സിപി‌എം നേതാവ് ജ്യോതിബസുവിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയധികൃതര്‍ കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി. ബസുവിന്റെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി താഴ്ന്നതിനെ തുടര്‍ന്നാണ് അര്‍ദ്ധരാത്രിയോടെ ബന്ധുക്കളെ വിളിച്ചുവരുത്തിയത്.

ബസുവിന്റെ മകന്‍ ചന്ദന്‍, മരുമകള്‍ രാഖി എന്നിവര്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയിരുന്നു.

ബസുവിന്റെ രക്തസമ്മര്‍ദ്ദം സാധാരണഗതിയിലാക്കാന്‍ എയിംസിലെ ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിച്ച് പുതിയ മരുന്നാണ് നല്‍കിയതെന്ന് എ‌എം‌ആര്‍‌ഐ ആശുപത്രിയിലെ ഡോക്ടര്‍ രാജന്‍ സര്‍ക്കാര്‍ പറഞ്ഞു. പുതിയ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലായിട്ടുണ്ട്.

ഓക്സിജന്‍ ആവശ്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബസുവിനെ പൂര്‍ണമായും വെന്റിലേറ്ററില്‍ ആക്കിയെന്ന് കഴിഞ്ഞ ദിവസം വൈകിട്ട് പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇപ്പോള്‍ ബസുവിനെ മയക്കി കിടത്തിയിരിക്കുകയാണ്.

വ്യാഴാഴ്ച വൈകിട്ടും വെള്ളിയാഴ്ചയുമായി ബസുവിനെ അഞ്ച് മണിക്കൂര്‍ ഡയാലിസിസിനു വിധേയനാക്കി. ശ്വാസകോശങ്ങള്‍, ഹൃദയം, കിഡ്നികള്‍ എന്നിവയുടെ പ്രവര്‍ത്തനം തകരാറിലായത് ബസുവിന്റെ രക്തചംക്രമണ വ്യവസ്ഥയെയും കരളിനെയും പ്രതികൂലമായി ബാധിച്ചു എന്നും ഡോക്ടര്‍മാര്‍ പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍