പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » തെലങ്കാന: കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജി പിന്‍വലിക്കും (Telangana tangle: Congress ministers in AP to withdraw resignation)
തെലങ്കാന: കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജി പിന്‍വലിക്കും
ഹൈദരാബാദ്, വ്യാഴം, 31 ഡിസംബര്‍ 2009( 13:32 IST )
PRO
തെലങ്കാന പ്രശ്നത്തില്‍ ആന്ധ്രപ്രദേശ് നിയമസഭയില്‍ നിന്ന് രാജിവച്ച പതിമൂന്ന് കോണ്‍ഗ്രസ് മന്ത്രിമാരും രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചു. തെലങ്കാന മേഖലയില്‍ നിന്നുള്ള മന്ത്രിമാരാണ് രാജി സമര്‍പ്പിച്ചിരുന്നത്. തെലങ്കാന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വ കക്ഷി യോഗം വിളിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഉറപ്പിനെ തുടര്‍ന്നാണ് മന്ത്രിമാര്‍ രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താനുള്ള കേന്ദ്രത്തിന്‍റെ തയ്യാറെടുപ്പില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് വാര്‍ത്താ വിനിമയ മന്ത്രി ഗിത റെഡ്ഡി പറഞ്ഞു. ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഡി ശ്രീനിവാസുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു. ഹൈദരാബാദില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍.
തെലങ്കാന പ്രനം ചര്‍ച്ച ചെയ്യാന്‍ ക്ഷണിച്ചുകൊണ്ട് സംസ്ഥാനത്തെ എട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ഇന്നലെ കത്തയച്ചിരുന്നു. ജനുവരി അഞ്ചിന് ന്യൂഡല്‍ഹിയിലാണ് ചര്‍ച്ച. കോണ്‍ഗ്രസ്, ടിഡിപി, ടിആര്‍എസ്, ബിജെപി, സിപിഐ, സിപിഐ(എം), പിആര്‍പി, എംഐഎം എന്നീ പാര്‍ട്ടികളെയാണ് ചിദംബരം ചര്‍ച്ചയ്ക്ക് വിളിച്ചത്.