പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » വിദേശ ഇന്ത്യക്കാര്‍ക്ക് പ്രധാനമന്ത്രിയുടെ ക്ഷണം (Prime Minister invites Indians worldwide to return home)
വാഷിംഗ്ടണ്‍, വ്യാഴം, 26 നവംബര്‍ 2009( 14:40 IST )
PRO
ലോകമൊട്ടാകെയുള്ള ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് മടങ്ങിയെത്തുന്നതിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ ക്ഷണം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഡമാക്കുന്നതിന് പ്രവര്‍ത്തിച്ച ഇന്ത്യന്‍-അമേരിക്കന്‍ ജനതയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി.
സാമ്പത്തികം, ഊര്‍ജ്ജം, പരിസ്ഥിതി, വിദ്യാഭാസം തുടങ്ങിയ കാര്യങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഭാവിയില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സാങ്കേതിക വിദ്യയും മറ്റ് മേഖലകളും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഈ അവസരത്തില്‍ എല്ലാ ഇന്ത്യന്‍- അമേരിക്കക്കാരേയും വിദേശ ഇന്ത്യക്കാരേയും രാജ്യത്തേക്ക് ക്ഷണിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലോ അമേരിക്കയിലോ ജോലി ചെയ്യേണ്ടതെന്ന് ഇന്ത്യന്‍ - അമേരിക്കക്കാര്‍ കൂടുതല്‍ ആലോചിക്കേണ്ടതില്ല. ആധുനിക സാങ്കേതിക വിദ്യയും ലഘുവായ നയങ്ങളും രണ്ട് സ്ഥലങ്ങളിലും ഒരുപോലെ ജോലിസാധ്യത വര്‍ധിപ്പിച്ചതായി മന്‍മോഹന്‍ സിംഗ് പറഞ്ഞു.