ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഭീകരാക്രമണ സ്മരണയില്‍ മുംബൈ (A year after, India remembers Mumbai attacks)
Bookmark and Share Feedback Print
 
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം നടന്ന ഭികരാക്രമണത്തില്‍ രക്തസാക്ഷികളായവരുടെ സ്മരണയ്ക്ക് മുന്‍പില്‍ മുംബൈ നഗരം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 166 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്‍റെ സ്മരണയില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പരേഡ് നടത്തി. പുതിയ ആയുധങ്ങളും സായുധ വാഹനങ്ങളും പരേഡില്‍ പ്രദര്‍ശിപ്പിച്ചു. മുംബൈ ആക്രമണത്തിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരേഡ് കാണാന്‍ റോഡിനിരുവശവും ദേശീയ പതാകയുമേന്തി നിരവധി പേരെത്തി.

മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയായ ഫോഴ്സ് വണ്‍, ക്വിക് റെസ്പോണ്‍സ് ടീം തുടങ്ങിയ വിഭാഗങ്ങളിലെ അംഗങ്ങള്‍ പരേഡില്‍ പങ്കെടുത്തു. ഭീകരര്‍ ആക്രമണം നടത്തിയ ട്രൈഡന്‍റ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന നരിമാന്‍ പോയിന്‍റില്‍ നിന്നാണ് പരേഡ് തുടങ്ങിയത്. മുഖ്യമന്ത്രി അശോക് ചവാനും ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബലും ചടങ്ങില്‍ പങ്കെടുത്തു. ഗിര്‍ഗ്വാം ചൌപതിയിലാണ് പരേഡ് അവസാനിച്ചത്.

ജ്യൂവിഷ് കേന്ദ്രത്തിന് പുറത്ത് നിരവധി പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി മെഴുകുതിരി തെളിയിച്ചു. ആക്രമണത്തില്‍ നിന്ന് തങ്ങളെ രക്ഷിച്ച സൈന്യത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള ബാനറുകളുമായാണ് പലരും എത്തിയത്.

ആക്രമണത്തിനിടെ അറസ്റ്റിലായ അജ്മല്‍ കസബിനെ തൂക്കിലേറ്റണമെന്ന് താജ് ഹോട്ടലിന് മുന്നില്‍ തടുച്ചുകൂടിയവര്‍ മുദ്രാവാക്യം മുഴക്കി. വിവിധ സംഘടനകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. സ്കൂളുകളിലും പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍