ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ദോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ജില്ലയിലെ കതീധാര്‍ - ഗുര്‍മല്‍ വന മേഖലയില്‍ കഴിഞ്ഞ രാത്രിയാണ് തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു.
രാഷ്ട്രീയ റൈഫിള്‍സ് മേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കല്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.