ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ‘വാണിഭം’ കൂടുന്നു! (Pilgrimage centres turning into sex hotspots: Study)
Bookmark and Share Feedback Print
 
രാജ്യത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ‘മാംസക്കച്ചവടം’ കൊഴുക്കുന്നതായി പഠനം. ഗുരുവായൂര്‍ അടക്കമുള്ള പുണ്യകേന്ദ്രങ്ങളാണ് പെണ്‍‌വാണിഭങ്ങളുടെ ഇടമായി മാറിയിരിക്കുന്നത്. ഇതേക്കുറിച്ച് എന്‍ ജി ഒകള്‍ നടത്തിയ രണ്ട് പഠനങ്ങളിലാണ് തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സെക്സ് ടൂറിസം കേന്ദ്രങ്ങളായി മാറിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

തീര്‍ത്ഥാടനകേന്ദ്രങ്ങളും ടൂറിസം കേന്ദ്രങ്ങളും ഉള്‍പ്പെട്ട 68 ഇടങ്ങളിലാണ് പഠനം നടന്നത്. ഗുരുവായൂര്‍, പുരി, തിരുപ്പതി തുടങ്ങിയവ ഉള്‍പ്പടെയുള്ള പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ലൈംഗികവ്യാപാരം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ ഏറ്റവും അധികം ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് കുട്ടികളാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രാദേശിക തീര്‍ത്ഥാടകര്‍ ലൈംഗികത്തൊഴിലാളികളെ ഉപയോഗിക്കുമ്പോള്‍ വിദേശികള്‍ കുട്ടികളെയാ‍ണ് ചൂഷണത്തിന് വിധേയരാക്കുന്നത്. ലൈംഗിക ചൂഷണത്തിനായി താല്‍ക്കാലിക വിവാഹങ്ങളും നടക്കുന്നതായാണ് പഠനം. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പഠനം.

ടൂറിസം കേന്ദ്രങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ആണ്‍കുട്ടികള്‍ ലൈംഗികമായി ഉപയോഗിക്കപ്പെടുന്നതിനെക്കുറിച്ച് സംഘം പ്രത്യേകമായി പഠിച്ചെങ്കിലും, പെണ്‍കുട്ടികളുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍