ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » കസബിനെ സ്വകാര്യമായി കാണാനാവുന്നില്ല: അഭിഭാഷകന്‍ (No privacy during discussions with Kasab: Lawyer)
Bookmark and Share Feedback Print
 
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ അജ്മല്‍ കസബുമായി തനിക്ക് സ്വകാര്യമായി ചര്‍ച്ചകള്‍ നടത്താന്‍ കഴിയുന്നില്ലെന്ന് കസബിന്‍റെ അഭിഭാഷകന്‍ അബ്ബാസ് കസ്മി. കേസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താന്‍ ഇതുമൂലം തനിക്കു ബുദ്ധിമുട്ടുണ്ടെന്നാണ് അഭിഭാഷകന്‍റെ പരാതി.

“കസബുമായുള്ള കൂടിക്കാഴ്ചയ്ക്ക് 10 - 15 മിനിറ്റുകള്‍ ജഡ്ജി അനുവദിച്ചിരുന്നതാണ്. എന്നാല്‍ പൊലീസുകാരുടെയും കോടതി ജീവനക്കാരുടെയും തിരക്കിനിടയില്‍ കോടതിയില്‍ വച്ചാണ് കസബിനെ കാണാനായത്. സ്വകാര്യമായ കൂടിക്കാഴ്ച ഇതിനിടെ എങ്ങനെ നടക്കും?” - അബ്ബാസ് കസ്മി ചോദിക്കുന്നു.

കേസിന്‍റെ നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് കൂടിക്കാഴ്ചയില്‍ തങ്ങള്‍ സംസാരിച്ചതെന്ന് കസ്മി പറഞ്ഞു. തന്‍റെ മനസിലുള്ള തോന്നലുകള്‍ പങ്കുവയ്ക്കാന്‍ കസബ് തയ്യാറായില്ലെന്നും കസ്മി അറിയിച്ചു. കസബിന് നിരാശയും വിരസതയുമുണ്ടെന്നാണ് അഭിഭാഷകന്‍ പറയുന്നത്.

“ഞാന്‍ ഉറുദുവിലുള്ള കുറച്ചു കഥാപുസ്തകങ്ങള്‍ കസബിന് നല്‍കിയിരുന്നു. അയാള്‍ അത് വായിച്ചു തീര്‍ത്തു.” - കസ്മി പറഞ്ഞു. കസബിനെ സ്വകാര്യമായി കാണാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, തനിക്ക് മൊബൈല്‍ ഫോണോ ലാപ്‌ടോപ്പോ കോടതിക്കുള്ളില്‍ കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തിയതിലും അബ്ബാസ് കസ്മിക്ക് പ്രതിഷേധമുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍