ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ശീതക്കാറ്റ്: ഡല്‍ഹിയില്‍ കൊടും‌തണുപ്പ് (Cold winds make Delhi shiver)
Bookmark and Share Feedback Print
 
ഡല്‍ഹി തണുത്തു വിറയ്ക്കുകയാണ്. ബുധനാഴ്ച പുലര്‍ച്ചെയും രാജ്യ തലസ്ഥാനത്ത് ശീതക്കാറ്റ് വീശി. വരും ദിവസങ്ങളില്‍ തണുപ്പ് ഏറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. വലിയ രീതിയിലുള്ള താപവ്യതിയാനത്തിനുള്ള സാധ്യതയും നിരീക്ഷകര്‍ മുന്നില്‍ കാണുന്നുണ്ട്.

ബുധനാഴ്ച രാവിലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 9.6 ഡിഗ്രി സെല്‍‌ഷ്യസായിരുന്നു. രാവിലെ 8.30നായിരുന്നു ഇത്.

ഈ വര്‍ഷം ഡല്‍‌ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കനത്ത മൂടല്‍‌മഞ്ഞ് പ്രഭാതങ്ങളില്‍ ഉണ്ടാകാനാണ് സാധ്യത. പുലര്‍ച്ചെയുള്ള വാഹനഗതാഗതം ഇതുമൂലം ദുഷ്കരമായേക്കും. വരും ദിവസങ്ങളില്‍ കൂടിയ താപനില 26 ഡിഗ്രി സെല്‍‌ഷ്യസും കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍‌ഷ്യസുമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍