ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » വാജ്‌പേയി കുറ്റക്കാരനെന്ന് പറഞ്ഞിട്ടില്ല: ലിബറാന്‍ (Have'nt indicted Vajpey: Liberhan)
Bookmark and Share Feedback Print
 
PRO
ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങളെ കുറിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയ് കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ല എന്ന് ജസ്റ്റിസ് എം എസ് ലിബറാന്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ഇത്തരത്തില്‍ പ്രതികരിച്ചത്.

കമ്മീഷനു മുന്നില്‍ ഒരിക്കലും വിളിച്ചുവരുത്തിയിട്ടില്ലാത്ത വാജ്പേയിയെ കുറ്റക്കാരനെന്ന് വിധിക്കാനാവുമോ എന്ന ചോദ്യത്തിനോട് ‘താന്‍ ഒരിക്കലും വാജ്പേയി കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ല’ എന്നായിരുന്നു ജസ്റ്റിസിന്റെ മറുപടി.

റിപ്പോര്‍ട്ട് സന്ദര്‍ഭോചിതമായി വായിച്ചാല്‍ അതില്‍ വാജ്പേയി കുറ്റക്കാരനെന്ന് സ്ഥാപിക്കുന്ന ഒരു പരാമര്‍ശം പോലും നടത്തിയിട്ടില്ല എന്ന് വ്യക്തമാവും. തന്റെ റിപ്പോര്‍ട്ടില്‍ നിന്ന് നിരുത്തരവാദപരമായ വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കരുത് എന്നും ലിബറാന്‍ പറഞ്ഞു.

1952 ലെ അന്വേഷണക്കമ്മീഷന്‍ നിയമത്തിന്റെ അനുച്ഛേദം 8 ബി അനുസരിച്ച്, ഹാജരാക്കാത്ത ഒരാള്‍ക്കെതിരെ കുറ്റം ചുമത്താനാവില്ല എന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ വായിച്ച ശേഷം വാജ്പേയി കുറ്റക്കാരനാണെന്ന് പറയുന്നവര്‍ റിപ്പോര്‍ട്ട് സന്ദര്‍ഭോചിതമായല്ല വായിച്ചിരിക്കുന്നത്, ലിബറാന്‍ പറയുന്നു.

സംഘപരിവാറിന്റെ പദ്ധതികളെ കുറിച്ച് എല്‍ കെ അദ്വാനി, എ ബി വാജ്പേയി, എം എം ജോഷി തുടങ്ങിയ നേതാക്കള്‍ അറിഞ്ഞിരുന്നില്ല എന്ന് ഒരു നിമിഷത്തേക്കു പോലും വിശ്വസിക്കാനാവില്ല. കപട മിതവാദികള്‍ എന്ന് വിളിക്കാവുന്ന ഈ നേതാക്കള്‍ക്ക് സംഘപരിവാറിന്റെ, വ്യക്തമായി പറഞ്ഞാല്‍ ആര്‍‌എസ്‌എസിന്റെ പദ്ധതികളെ ധിക്കരിക്കാന്‍ ആവില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നതാണ് വിവാദ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍