ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ മുന്‍ പ്രധാനമന്ത്രിയും ബി ജെ പി നേതാവുമായ അടല്‍ ബിഹാരി വാജ്പേയി കുറ്റക്കാരനല്ലെന്ന് സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍. സംഭവത്തില്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹറാവുവിനെ കുറ്റവിമുക്‌തനാക്കാന്‍ കഴിയില്ലെന്നും ബര്‍ദന്‍ പറഞ്ഞു.
സംഭവ ദിവസം 12 മണിയോടെ തന്നെ ബാബ്‌റി പള്ളി തകര്‍ക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി ആയിരുന്ന നരസിംഹറാവുവിന് അറിയാമായിരുന്നു. എന്നാല്‍ അദ്ദേഹം ആ സമയത്ത് ഉറങ്ങുകയായിരുന്നു. അതിനാല്‍ തന്നെ റാവുവിനെ ഒരിക്കലും കുറ്റവിമുക്തനാക്കാനാവില്ല. ലിബറാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഈ പിഴവ് തിരുത്തണമെന്നും ബര്‍ദന്‍ പറഞ്ഞു.
"സംഭവത്തില്‍ മുന്‍പ്രധാനമന്ത്രി എ ബി വാജ്പേയി കുറ്റക്കാരനാണെന്നു കരുതുന്നില്ല. ഇതു എന്‍റെ വ്യക്‌തിപരമായ അഭിപ്രായമാണ്. റിപ്പോര്‍ട്ടില്‍ എന്താണ് ഉള്ളതെന്നു താന്‍ കണ്ടിട്ടില്ലെന്നും ബര്‍ദന്‍ പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവര്‍ ആഘോഷിക്കുകയായിരുന്നു. എന്നാല്‍ വാജ്പേയി അവര്‍ക്കിടയില്‍ ഉണ്ടായിരുന്നുല്ലെന്നും ബര്‍ദന്‍ അഭിപ്രായപ്പെട്ടു