ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » അമര്‍സിംഗ് മാപ്പ് പറഞ്ഞു (Amarsingh Apologises to Aluwalia)
Bookmark and Share Feedback Print
 
ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ രാജ്യസഭയില്‍ ബഹളം ഉണ്ടായതില്‍ സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍സിംഗ് മാപ്പുപറഞ്ഞു. ബി ജെ പി അംഗം എസ് എസ് അലുവാലിയയോടാണ് അമര്‍സിംഗ് മാപ്പപേക്ഷിച്ചത്.

അലുവാലിയയെ വേദനിപ്പിക്കണമെന്ന് ഉദ്ദേശ്യമുണ്ടായിരുന്നില്ല. അങ്ങനെ സംഭവിച്ചതില്‍ തനിക്ക് ഖേദിക്കുന്നു. സഭയില്‍ അംഗമായിട്ട് 14 വര്‍ഷമായി. ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകുന്നതെന്ന് അലുവാലിയ ഖേദപ്രകടനത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട് അവതരണത്തിനിടെ ബി ജെ പി അംഗങ്ങള്‍ ജയ് ശ്രീറാം എന്ന് വിളിച്ചതാണ് അമര്‍ സിംഗിനെ പ്രകോപിതനാക്കിയത്. ബിജെപി നടപടിയില്‍ പ്രതിഷേധിച്ച് സഭയുടെ നടത്തളത്തിലിറങ്ങിയ അമര്‍ സിംഗും അലുവാലിയയും തമ്മില്‍ ഉന്തും തള്ളും നടന്നു. മറ്റംഗങ്ങളിടപെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്.

സഭയിലുണ്ടായ സംഭവങ്ങള്‍ അങ്ങേയറ്റം ദൌര്‍ഭാഗ്യകരമായ സംഭവങ്ങളാണ് സഭയിലുണ്ടായതെന്ന് എസ് എസ് അലുവാലിയയും പറഞ്ഞു. പ്രശ്നങ്ങള്‍ അവസാനിച്ചെന്നും ഇത് ഇവിടം കൊണ്ട് അവസാനൊപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍