പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ല: നടപടി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി, ചൊവ്വ, 24 നവംബര്‍ 2009( 15:35 IST )
PRO
PRO
ലിബറാന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വെച്ചതിനൊപ്പം നടപടി റിപ്പോര്‍ട്ടും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും സര്‍ക്കാര്‍ വെച്ചു. പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന് നടപടി റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ ശക്തമാക്കാന്‍ ഭരണഘടന ഭേദഗതി കൊണ്ടുവരും. ബാബറി മസ്‌ജിദ് കേസുകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും നടപടി റിപ്പോര്‍ട്ടില്‍ പറയുന്നു.
അടിയന്തിരമായി സര്‍ക്കാര്‍ ക്രിമിനല്‍ ജസ്റ്റിസ് കമ്മീഷന്‍ രൂപീകരിക്കും. ദേശീയതാല്പര്യമുള്ള കേസുകളില്‍ ദേശീയ ഏജന്‍സികള്‍ ഇടപെടും. ഭരണഘടന പദവികള്‍ വഹിക്കുന്നവര്‍ മതസംഘടനകളുടെ നേതൃത്വം വഹിക്കരുതെന്നും നടപടി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.