ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » മാവോയിസ്റ്റുകള്‍ സ്കൂളിന് തീവച്ചു (Maoists blow up school building in Jharkhand)
Feedback Print Bookmark and Share
 
ഝാര്‍ഖണ്ഡിലെ ഗിരിധി ജില്ലയില്‍ മാവോയിസ്റ്റുകള്‍ സ്കുളിന് തീയിട്ടതായി പൊലീസ് അറിയിച്ചു. മഞ്ജിലാധി പ്രൈമറി സ്കൂളാണ് മാവോയിസ്റ്റുകള്‍ കഴിഞ്ഞ രാത്രി തീവച്ച് നശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ ജില്ലയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡില്‍ ഡിസംബര്‍ രണ്ട് മുതല്‍ എട്ട് വരെ അഞ്ച് ഘട്ടങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. വളരെക്കാലമായി കടുത്ത നക്സല്‍ ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഝാര്‍ഖണ്ഡ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍