ഭുവനേശ്വര്‍, തിങ്കള്‍, 23 നവംബര്‍ 2009( 15:17 IST )
അണ്വായുധ വാഹകശേഷിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ ‘അഗ്നി - 2’ പരീക്ഷണം തിങ്കളാഴ്ച രാത്രി നടക്കും. ഒറീസ തീരത്തെ വീലര്‍ ദ്വീപിലാണ് പരീക്ഷണം. മിസൈല്‍ പരീക്ഷണം രാത്രിയില്‍ നടത്തുന്നത് ഇത് ആദ്യമാണ്.
രാത്രിയില്‍ മിസൈലിന്‍റെ കൃത്യത മനസിലാക്കാനായാണ് പരീക്ഷണം രാത്രിയിലേക്ക് മാറ്റിയത്.
കരസേനയുടെ പ്രത്യേക സംഘമാണ് പരീക്ഷണം നടത്തുന്നത്. പ്രതിരോധ ഗവേഷണ സ്ഥാപനത്തിന്‍റെ പരീക്ഷണശാലയില്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഈ മിസൈല്‍ വികസിപ്പിച്ചിരിക്കുന്നത്. 2000 കിലോമീറ്ററാണ് അഗ്നി - 2ന്‍റെ പരിധി.
20 മീറ്റര്‍ നീളമുള്ള അഗ്നി - 2ന് 16 ടണ്‍ ഭാരമുണ്ട്. 1000 കിലോ വാഹകശേഷിയുള്ള ഈ മിസൈല്‍, വഹിക്കുന്ന ഭാരത്തിന്‍റെ തോത് കുറച്ചാല്‍ 3000 കിലോമീറ്റര്‍ വരെ പരിധി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.