ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » പാക് ആ‍ണവായുധങ്ങള്‍ ആശങ്കയുണ്ടാക്കുന്നു: ആന്റണി (Pak nukes falling in wrong hands a concern: Antony)
Feedback Print Bookmark and Share
 
PTI
പാകിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നത് അവിടുത്തെ ആണവായുധ ശേഖരങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടാക്കുന്നു എന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. ആണവായുധങ്ങള്‍ ഭീകരരുടെ പക്കല്‍ എത്തിച്ചേര്‍ന്നാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ സങ്കല്‍പ്പിക്കാനാവില്ല എന്നും ആന്റണി പറഞ്ഞു.

ഭീകര ഭീഷണി ഇല്ലാത്ത രാജ്യങ്ങള്‍ കുറവാണ്. എന്നാല്‍, പാകിലും അഫ്ഗാനിലും ഭീകര പ്രവര്‍ത്തനങ്ങളില്‍ അടുത്തകാലത്ത് ഉണ്ടായ ആധിക്യം ദക്ഷിണേഷ്യയെ അസ്ഥിരതയിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് ആന്റണി അഭിപ്രായപ്പെട്ടു. ‘ചേഞ്ചിംഗ് നേച്ചര്‍ ഓഫ് കോണ്‍ഫ്ലിക്റ്റ്: ട്രെന്‍ഡ്സ് ആന്‍ഡ് റെസ്പോണ്‍സസ്’ എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

തെക്കനേഷ്യയും പടിഞ്ഞാറന്‍ ഏഷ്യയും ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് സെമിനാറില്‍ പങ്കെടുത്ത കരസേന മേധാവി ജനറല്‍ ദീപക് കപൂര്‍ പറഞ്ഞു. മേഖലയില്‍ ഭീകരതയെക്കെതിരെ രാഷ്ട്രീയപരമായും നയതന്ത്രപരവും ആയ അഭിപ്രായ ഐക്യം ഉണ്ടായില്ല എങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുമെന്നും കപൂര്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍