ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » പാകുമായി ചര്‍ച്ച ആശയക്കുഴപ്പം: സിംഗ് (Negotiation with Pak is a confusion: Singh)
Feedback Print Bookmark and Share
 
PRO
പാകിസ്ഥാനില്‍ ജനാ‍ധിപത്യ ഭരണമാണെങ്കിലും ഫലത്തില്‍ സൈന്യത്തില്‍ അധികാരം നിക്ഷിപ്തമായിരിക്കുന്നത് കാരണം ചര്‍ച്ചകളില്‍ ആര്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടത് എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു എന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. യുഎസില്‍ നാല് ദിന സന്ദര്‍ശനത്തിന് എത്തിയ സിംഗ് ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിംഗ് ഇക്കാര്യം പറഞ്ഞത്.

പാകിസ്ഥാനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ആരാണെന്ന ചോദ്യത്തിന് ‘പാകിസ്ഥാനിലെ പ്രധാന ശക്തി സൈന്യമാണ്’ എന്നായിരുന്നു സിംഗിന്റെ മറുപടി. പാകിസ്ഥാനില്‍ ജനാധിപത്യവുമുണ്ട്. ജനാധിപത്യ വിശ്വാസം പാകിസ്ഥാനില്‍ പടര്‍ന്ന് പന്തലിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എങ്കിലും ഇപ്പോള്‍ സൈന്യത്തിനാണ് അധികാരമെന്ന വസ്തുത അംഗീകരിക്കേണ്ടിയിരിക്കുന്നു എന്നും സിംഗ് പറഞ്ഞു.

പര്‍വേസ് മുഷറഫ് പാകിസ്ഥാന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ഇതേ ചോദ്യം അദ്ദേഹത്തോട് ചോദിക്കാറുണ്ടായിരുന്നു. സൈന്യാധിപനും ജനനായകനും താന്‍ തന്നെയാണ് എന്നായിരുന്നു മുഷറഫ് അതിനു മറുപടി നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ പാകിസ്ഥാനില്‍ ആരുമായിട്ടാണ് ചര്‍ച്ച നടത്തേണ്ടത് എന്ന ആശയക്കുഴപ്പം ഉണ്ടാവുന്നു.

പാകിസ്ഥാനില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകരുകയാണ്. അതുവഴി ആണവായുധങ്ങള്‍ സൈന്യത്തിലെ തീവ്രവാദികളുടെയോ ഭീകരസംഘടനകളുടെയോ കൈകളില്‍ എത്തിച്ചേരുമെന്ന ഭയമുണ്ട്. അങ്ങനെ ഉണ്ടാവില്ല എന്ന് യുഎസ് ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കിയത് വിസ്മരിക്കുന്നില്ല എന്നും പാകിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സിംഗ് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാന്‍ ഇന്ത്യ ഒരുക്കമല്ലെന്ന കാര്യം സിംഗ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതും അതിര്‍ത്തിയിലൂടെയുള്ള വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കുന്നതും ഇന്ത്യ-പാക് അതിര്‍ത്തിയിലെ ജനജീവിതം സുഗമമാക്കാന്‍ സഹായിക്കുമെന്ന് സിംഗ് അഭിപ്രായപ്പെട്ടു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍