ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ബാബറി മസ്ജിദ്: വാജ്പേയി‍, അദ്വാനി കുറ്റക്കാര്‍ (Liberhan indicts Atal, Advani)
Feedback Print Bookmark and Share
 
PRO
PRO
ബാബറി മസ്ജിദ് തകര്‍ത്തത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ കുറ്റക്കാരാണെന്ന് ലിബറാന്‍ കമ്മീഷന്‍. വിശദമായ പദ്ധതി തയ്യാറാക്കിയാണ് മസ്ജിദ് തകര്‍ത്തത് എന്നും വാജ്പേയി, അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയ ബിജെപി നേതാക്കള്‍ ഇതില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതായും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ദൃക്‌സാക്ഷി വിവരണങ്ങളുടെയും ശേഖരിച്ച തെളിവുകളുടെയും ഔദ്യോഗിക രേഖകളുടെയും അടിസ്ഥാനത്തില്‍ 1992 ഡിസംബര്‍ 6 ന് നടന്ന ബാബറി മസ്ജിദ് തകര്‍ക്കല്‍ പദ്ധതി ശരിയായി ആസൂത്രണം ചെയ്താണ് നടപ്പാക്കിയതെന്ന് കമ്മീഷന്‍ കണ്ടെത്തി. നേതാക്കള്‍ക്ക് ഇതെ കുറിച്ച് അറിവില്ലായിരുന്നു എന്നുള്ളതിന് തെളിവുകള്‍ ഇല്ല എന്നും കമ്മീഷന്‍ പറയുന്നതായി മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ച എല്ലാ സംഭവവികാസങ്ങളും വസ്തുതകളും സാഹചര്യങ്ങളും കമ്മീഷന്‍ വിശകലനം ചെയ്തു.

ജൂണ്‍ 30 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരണം നടത്തിയിട്ടുണ്ട് എന്ന് മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 30 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി, ഓള്‍ ഇന്ത്യ ബാബറിമസ്ജിദ് ആക്ഷന്‍ കമ്മിറ്റി എന്നീ സംഘടനകളുടെ നേതാക്കള്‍ക്കും രൂക്ഷ വിമര്‍ശനം ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന്റെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് മുസ്ലീം നേതാക്കള്‍ക്കെതിരെയുള്ള വിമര്‍ശനം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍