ന്യൂഡല്‍ഹി, തിങ്കള്‍, 23 നവംബര്‍ 2009( 09:15 IST )
നിരോധിത സംഘടനയായ ഉള്‍ഫ ചൈനയിലേക്ക് ആസ്ഥാനം മാറ്റാന്‍ ശ്രമിക്കുന്നു എന്ന് അസ്സം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്. അസ്സമില്‍ ഉല്‍ഫ തീവ്രവാദികള്‍ ഞായറാഴ്ച നടത്തിയ സ്ഫോടനത്തിനു ശേഷം ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗോഗോയ് ഉള്‍ഫയും ചൈനയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമര്‍ശിച്ചത്.
ഉള്‍ഫയ്ക്ക് ചൈനീസ് അധികൃതരുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍, ഉള്‍ഫ ചൈനയിലേക്ക് ആസ്ഥാനം മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്, ഗോഗോയ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഗുവാഹതിക്ക് അടുത്ത് നല്‍ബാരിയില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഉള്‍ഫ വിസമ്മതിച്ചു എങ്കിലും നിരോധിത സംഘടന തന്നെയാണ് സ്ഫോടനത്തിനു പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചു.
ഉള്‍ഫ ചൈനയിലേക്ക് ആസ്ഥാനം മാറ്റുന്നു എന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അയല്‍രാജ്യങ്ങള്‍ തങ്ങളുടെ ഭൂമിയില്‍ ഇന്ത്യക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയില്ല എന്നാണ് വിശ്വാസമെന്നും ഇക്കാര്യത്തെ കുറിച്ച് അയല്‍രാജ്യങ്ങളോട് ആശയവിനിമയം നടത്തുമെന്നും തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.