ന്യൂഡല്‍ഹി, തിങ്കള്‍, 23 നവംബര്‍ 2009( 08:37 IST )
PRO
PRO
ചൈനയോ ചൈനയുടെ വികസനമോ ഇന്ത്യക്ക് ഭീഷണിയാണെന്ന് കരുതുന്നില്ല എന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. ഇരു രാജ്യങ്ങള്‍ക്കും ശത്രുതാപരമായ സമീപനം നടത്താനാവില്ല എന്നും ഇന്ത്യയും ചൈനയും പൊതുനന്‍മയ്ക്ക് വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കണം എന്നും തരൂര്‍ പറഞ്ഞു.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനില്‍ക്കുന്നു എന്നും അതിര്‍ത്തി തര്‍ക്കം നയതന്ത്രത ബന്ധത്തിലൂടെയും ചര്‍ച്ചയിലൂടെയുമാണ് പരിഹരിക്കേണ്ടതെന്നും തരൂര്‍ പറഞ്ഞു. ‘എമേര്‍ജിംഗ് ചൈന: പ്രോസ്പെക്ട്സ് ഫോര്‍ പാര്‍ട്‌ണര്‍ഷിപ് ഇന്‍ ഏഷ്യ’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നു എങ്കിലും പരസ്പര സഹകരണത്തില്‍ അത് വിഘാതമാവരുത് എന്നാണ് തീരുമാനം. ആഗോള വെല്ലുവിളികളെ ഇരു രാജ്യങ്ങളും ഒരുമിച്ച് നേരിടണമെന്നും ലോകത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ചൈന. കൈലാസ്-മാനസരോവര്‍ യാത്ര ഉള്‍പ്പെടെ ടൂറിസം രംഗത്തും സഹകരണം വര്‍ദ്ധിച്ചു വരികയാണ്. ടെലികോം സോഫ്റ്റ്‌വെയര്‍ മേഖലകളിലും ഇരു രാജ്യങ്ങളുമായുള്ള സഹകരണം മുന്നോട്ടുള്ള പാതയിലാണ്. 7,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ പഠിക്കുന്നുണ്ട്. ഈ നേട്ടങ്ങളെയെല്ലാം ബലപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്‍ഷ്യമെന്നും തരൂര്‍ പറഞ്ഞു.
ഇന്ത്യ ചൈനയുടെ ലക്‍ഷ്യങ്ങള്‍ക്ക് തടസ്സമല്ല. ഇന്ത്യയുടെ ചൈനയുടെയും വികസന ലക്‍ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ മാത്രം ലോകം വിശാലമാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയും തരൂര്‍ ചൂണ്ടിക്കാണിച്ചു.