ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » പടിഞ്ഞാറന്‍ തീരം ആക്രമണ ഭീഷണിയില്‍ (Western coast under threat)
Feedback Print Bookmark and Share
 
പടിഞ്ഞാറന്‍ തീരത്തുള്ള ആണവ കേന്ദ്രങ്ങള്‍, റിഫൈനറികള്‍, സ്കൂളുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നിവ ഭീകരര്‍ ല‌ക്‍ഷ്യമിടുന്നു എന്ന് സൂചന. ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിനോടകം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

ഭീകരര്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ആക്രമണം നടത്താന്‍ ലക്‍ഷ്യമിടുന്നു എന്നാണ് സൂചന‍‍. കടല്‍ മാര്‍ഗ്ഗം പടിഞ്ഞാറന്‍ തീരത്ത് ആക്രമണം നടന്നേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി തുടര്‍ച്ചയായി ലഭിച്ചുവരികയാണെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

രാജ്യത്തെ ഭൂരിഭാഗം ആണവ കേന്ദ്രങ്ങളും പടിഞ്ഞാ‍റന്‍ തീരത്താണുള്ളത്. ട്രോംബെയിലുള്ള ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്ററിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജാംനഗര്‍, മുംബൈ, കൊച്ചി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലായി ആറ് റിഫൈനറികളാണ് പടിഞ്ഞാ‍റന്‍ തീരത്ത് ഉള്ളത്.

അറബിക്കടലില്‍ പത്ത് ലക്ഷത്തോളം മത്സ്യബന്ധന ബോട്ടുകള്‍ ഉള്ളത് സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. മുംബൈ ഭീകരാക്രമണ സമയത്ത് നടന്നതുപോലെ ഏതെങ്കിലും ബോട്ട് ഭീകരര്‍ പിടിച്ചെടുത്താല്‍ അതെ കുറിച്ച് ശരിയായ സമയത്ത് വിവരം ലഭിക്കണമെന്നില്ല എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഉത്തരാഖണ്ഡിലെ ഡൂണ്‍, വുഡ്സ്‌സ്റ്റോക്ക് എന്നീ പ്രശസ്തമായ സ്കൂളുകളും ഗോവയില്‍ വിദേശികള്‍ തങ്ങുന്ന ഹോട്ടലുകളും ആക്രമിക്കാന്‍ ലഷ്കര്‍-ഇ-തൊയ്ബ പദ്ധതിയിടുന്നു എന്ന് നേരത്തെ ലഭിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍