ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ട്രെയിനില്‍ മോഷണം തുടര്‍ക്കഥയാവുന്നു (Theft in train continues)
Feedback Print Bookmark and Share
 
ട്രെയിനില്‍ നടക്കുന്ന മോഷണങ്ങളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും റയില്‍‌വെയ്ക്ക് തലവേദനയാവുന്നു. ഈ വര്‍ഷം ജൂണ്‍ വരെ ട്രെയിനുകളില്‍ നിന്ന് 3,491 മോഷണ കേസുകളും 4,149 ക്രിമിനല്‍ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മോഷണ ശ്രമങ്ങള്‍ ചെറുക്കാന്‍ റയില്‍‌വെ പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട് എങ്കിലും യാത്രക്കാര്‍ക്ക് മയക്കുമരുന്ന് നല്‍കി മോഷണം നടത്തുന്നത് ദിവസേനയെന്നോണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ഇത്തരത്തിലുള്ള 233 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന് റയില്‍‌വെ പൊലീസ് വെളിപ്പെടുത്തുന്നു.

2008 ല്‍ മയക്കുമരുന്ന് നല്‍കി കവര്‍ച്ച ചെയ്ത 466 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

2006 ല്‍ ട്രെയിനുകളില്‍ നിന്ന് 7,068 നിയമവിരുദ്ധ പ്രവര്‍ത്തികളെ കുറിച്ചുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അത് 2007 ല്‍ 7,630 ആയി ഉയര്‍ന്നു. 2008 ല്‍ ആവട്ടെ ഇത്തരത്തിലുള്ള 7,737 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2007 ല്‍ ഇത് 523 ഉം 2006 ല്‍ ഇത് 363 ഉം ആയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍