ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » സിബിഐ ക്വത്രോച്ചിയെ കുറിച്ച് വെളിപ്പെടുത്തില്ല (CBI refuses to reveal informaton on Quattrocchi)
Feedback Print Bookmark and Share
 
PRO
PRO
ഇറ്റാലിയന്‍ വ്യാപാരിയായ ഒട്ടാവിയോ ക്വത്രോച്ചിക്കെതിരെയുള്ള കേസുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു എങ്കിലും ക്വത്രോച്ചിയെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സിബിഐ വിസമ്മതിച്ചു. വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച ഒരു ഹര്‍ജിക്ക് മറുപടി നല്‍കുമ്പോഴാണ് ബോഫോഴ് കേസുമായി ബന്ധപ്പെട്ട് ക്വത്രോച്ചിയെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്താനാവില്ല എന്ന് സിബിഐ പറഞ്ഞത്.

കുറ്റാരോപിതാനായ വ്യക്തിയെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ അറസ്റ്റിനെയും വിചാരണയെയും തടസ്സപ്പെടുത്തുമെന്നാണ് സിബിഐ നിലപാട് എടുത്തത്.

സുപ്രീംകോടതി, ഡല്‍ഹി ഹൈക്കോടതി, വിചാരണക്കോടതി എന്നിവിടങ്ങളില്‍ ക്വത്രോച്ചിക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട് . അതിനാല്‍, ബൊഫോഴ്സ് കേസുമായി ബന്ധപ്പെട്ട ക്വത്രോച്ചിയുടെ വിവരങ്ങള്‍ നല്‍കുന്നതിനോ പരിശോധിക്കുന്നതിനോ അനുവദിക്കാനാവില്ല എന്ന് സിബിഐ വ്യക്തമാക്കി.

ക്വത്രോച്ചിയുടെയും ഭാര്യയുടെയും ലണ്ടനിലെ അക്കൌണ്ടുകളുടെ നിയന്ത്രണം നീക്കിയതു സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനായ അജയ് അഗര്‍‌വാളാണ് വിവരാവകാശ നിയമ പ്രകാരം ഹര്‍ജി സമര്‍പ്പിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍