ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ലോക കമ്യൂണിസ്റ്റ് സമ്മേളനം ഇന്ന് സമാപിക്കും (World communist conference to end today)
Feedback Print Bookmark and Share
 
ഡല്‍ഹിയില്‍ നടക്കുന്ന പതിനൊന്നാമത് ലോക കമ്യൂണിസ്റ്റ് സമ്മേളനം ഇന്ന് സമാപിക്കും. മുതലാളിത്തത്തിനെതിരെ സോഷ്യലിസ്റ്റ് ബദല്‍ ഉയര്‍ത്തിക്കൊണ്ട് വരണമെന്ന പ്രഖ്യാപനത്തോടെയാണ് മൂന്നുദിവസത്തെ സംമ്മേളനം വെള്ളിയാഴ്ച ഡല്‍ഹിയില്‍ തുടങ്ങിയത്. മാവ്‌ലങ്കര്‍ ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനത്തോടെയാണ് സമാപനം.

സമ്മേളനം മുന്നോട്ട് വയ്ക്കുന്ന ‘ഡല്‍ഹി പ്രഖ്യാപനം’ ഇന്ന് ഉണ്ടാകും. വെള്ളിയാഴ്ച സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ് ഡല്‍ഹി പ്രഖ്യാപനത്തിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമ്മേളനത്തില്‍ അവതരിപ്പിച്ചത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന 47 രാജ്യങ്ങളിലെ 55 പാര്‍ട്ടികള്‍ പ്രമേയത്തിന്‍‌മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

ഓഹരി വിപണികളിലെ ഊഹക്കച്ചവടം നിയന്ത്രിക്കാന്‍ നികുതി ഏര്‍പ്പെടുത്തുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഡല്‍ഹി പ്രഖ്യാപനത്തില്‍ ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന മുതലാളിത്ത രീതിക്കെതിരെ കഴിഞ്ഞ ദിവസം സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. സാധാരണക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രതിസന്ധി പരിഹരിക്കണമെന്ന നിര്‍ദ്ദേശവും സമ്മേളനം മുന്നോട്ട് വയ്ക്കും.

ആദ്യമായാണ് ഇന്ത്യയില്‍ ലോക കമ്യൂണിസ്റ്റ് സമ്മേളനം നടക്കുന്നത്. സി പി എമ്മും സി പി ഐയും സംയുക്തമായാണ് സംമ്മേളനം സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തില്‍ നാല്‌ ഇടതുപക്ഷ പാര്‍ടികളുടെയും ജനറല്‍ സെക്രട്ടറിമാര്‍ പങ്കെടുക്കും. ദക്ഷിണാഫ്രിക്കയിലാണ് അടുത്ത സാര്‍വ്വദേശീയ കമ്യൂണിസ്റ്റ് സമ്മേളനം നടക്കുക. ഇന്ന് കേരുന്ന 11 അംഗ പ്രവര്‍ത്തക സമിതി യോഗം ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍