ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഇന്ത്യ-പാക് ചര്‍ച്ചയില്‍ കക്ഷിയാവില്ല: ചൈന (Accepting Indias stand on Pak ties: China)
Feedback Print Bookmark and Share
 
ഇന്ത്യ-പാക് ചര്‍ച്ചയില്‍ ഇടനിലയ്ക്ക് ഇല്ല എന്നും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകളാണ് ആഗ്രഹിക്കുന്നത് എന്നും ചൈന ഇന്ത്യയെ അറിയിച്ചതായി റിപ്പോര്‍ട്ട്. സിനോ-യുഎസ് സംയുക്ത പ്രസ്താവനയില്‍ ഇന്തോ‌-പാക് ബന്ധത്തെ കുറിച്ച് പരാമര്‍ശിച്ചതിനെ ഇന്ത്യ ശക്തമായി അപലപിച്ചതിനു ശേഷമാണ് ചൈന നിലപാട് വ്യക്തമാക്കിയത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഇന്തോ‌-പാക് ബന്ധത്തില്‍ മൂന്നാമതൊരു കക്ഷിക്ക് കാര്യമില്ല എന്ന ഇന്ത്യന്‍ നിലപാടിനെ അംഗീകരിക്കുന്നു എന്നാണ് ചൈനയുടെ വിശദീകരണം.

ഇന്തോ-പാക് ബന്ധത്തിന് ഉഭയകക്ഷി സ്വഭാവമാണ് ഉള്ളതെന്ന നിലപാടില്‍ നിന്ന് മാറിയിട്ടില്ല എന്നും ഇരു രാജ്യങ്ങളും തമ്മില്‍ മധ്യസ്ഥരില്ലാതെ ചര്‍ച്ച നടത്തുന്നതാണ് ചൈന അംഗീകരിക്കുന്നത് എന്നും ഇന്ത്യയെ അറിയിച്ചതായി പ്രധാനമന്ത്രിയെ അനുഗമിക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തിലെ സ്രോതസ്സാണ് വെളിപ്പെടുത്തിയത്.

ഒബാമയുടെ ചൈന സന്ദര്‍ശനത്തിനൊടുവില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യ-പാക് ബന്ധത്തെ കുറിച്ച് പരാമര്‍ശമുണ്ടായത്. ഇന്തോ-പാക് ബന്ധം ഉഭയകക്ഷി വിഷയമാണെന്നും അതില്‍ ചൈനയുടെയോ യുഎസിന്റെയോ നേരിയ ഇടപെടല്‍ പോലും അംഗീകരിക്കില്ല എന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍