ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഐ ബി എന്‍ ആക്രമണം: 17 പേര്‍ കസ്റ്റഡിയില്‍ (Attack on media: 17 Sena members sent to police custody)
Feedback Print Bookmark and Share
 
ഐ ബി എന്‍ വാര്‍ത്താ ചാനലിന്‍റെ മുംബൈയിലെ ഓഫീസിനു നേര്‍ക്ക് ശിവസേനാ പ്രവര്‍ത്തകര്‍ ആക്രമം നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 17 സേനാ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച വരെയാണ് ഇവരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ കോടതി പൊലീസിന് അനുമതി നല്‍കിയിരിക്കുന്നത്.

അറസ്റ്റിലായവരുടെ മേല്‍ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്. കൊലപാതക ശ്രമക്കുറ്റം വരെ ഇതില്‍ പെടുന്നു. ശിവസേന എം പിയായ സഞ്ജയ് റൌത്തിന്‍റെ സഹോദരന്‍ സുനില്‍ റൌത്തിനെയാണ് ഈ കേസില്‍ പൊലീസ് പ്രധാനപ്രതിയായി പരിഗണിക്കുന്നത്. സുനിലിനായി അന്വേഷണം തുടരുകയാണ്.

ഐ ബി എന്‍ ഗ്രൂപ്പിന്‍റെ മറാത്തി ചാനലായ ഐ ബി എന്‍ ലോക്‍മത് ചാനലിന്‍റെ ഓഫീസിനു നേരെയാണ് ഇരുപത്തിയഞ്ചു പേര്‍ അടങ്ങുന്ന ശിവസേന പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച ആക്രമണം നടത്തിയത്.

ഓഫീസിലെ ജനാലകളും ഫര്‍ണിച്ചറുകളും അക്രമികള്‍ തല്ലിത്തകര്‍ത്തു. ശിവസേനയെ വിമര്‍ശിക്കുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയതിനാണ് ആക്രമണമെന്നും ചാ‍നലിന്‍റെ എഡിറ്റര്‍ നിഖില്‍ വാഗ്‌ലെയെ തേടിയാണ് തങ്ങള്‍ എത്തിയതെന്നും അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കുമെന്നും ആക്രമികള്‍ വിളിച്ചു പറഞ്ഞതായി ഐ ബി എന്‍ ജീവനക്കാ‍ര്‍ പറഞ്ഞു. ഇരുമ്പു ദണ്ഡ്, ബേസ് ബോള്‍ ബാറ്റ്, ക്രിക്കറ്റ് സ്റ്റമ്പ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍