ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » പ്രധാനമന്ത്രി അമേരിക്കയ്ക്ക് തിരിച്ചു (PM leaves for US; terror high on agenda)
Feedback Print Bookmark and Share
 
PTI
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചു. ബരാക് ഒബാമ പ്രസിഡന്‍റായ ശേഷം അമേരിക്കയിലെത്തുന്ന ആദ്യ ‘വലിയ അതിഥി’യാണ് ഡോ. മന്‍‌മോഹന്‍ സിംഗ്.

ചൊവ്വാഴ്ചയാണ് സിംഗും ഒബാമയും തമ്മില്‍ ദീര്‍ഘമായ കൂടിക്കാഴ്ച നടത്തുക. ലോകം നേരിടുന്ന പ്രധാന ഭീഷണികളും വെല്ലുവിളികളും ഈ ചര്‍ച്ചയില്‍ വിഷയമാകും. അന്തര്‍ദ്ദേശീയ തലത്തിലുള്ള ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചയും കൂടിക്കാഴ്ചയില്‍ നടക്കും.

അഫ്ഗാനിസ്ഥാനിലെ സ്ഥിതിവിശേഷങ്ങളും പ്രാദേശിക പ്രശ്നങ്ങളും ചര്‍ച്ചയ്ക്കുവരും. എന്നാല്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യ നേരിടുന്ന തീവ്രവാദ ഭീഷണിയായിരിക്കും ഒബാമയും സിംഗും തമ്മിലുള്ള ചര്‍ച്ചയിലെ ചൂടേറിയ വിഷയം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള വഴികളെക്കുറിച്ചും ഇരു നേതാക്കളും ആലോചിക്കും.

അമേരിക്കന്‍ സെനറ്റിനെ അഭിസംബോധന ചെയ്യുകയും വ്യവസായ തലവന്‍‌മാരുമായുള്ള ചര്‍ച്ചകളും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രധാന പരിപാടികളാണ്. വ്യവസായം, നിക്ഷേപം, സേവനങ്ങള്‍, ഊര്‍ജ്ജം, ശാസ്ത്ര സാങ്കേതികത, പ്രതിരോധം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കും. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയും അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍