ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » പ്രിയങ്കയുടെ വാഹനം തൊഴിലാളികള്‍ തടഞ്ഞു (Mill workers stop Priyanka's vehicle to convey grievances)
Feedback Print Bookmark and Share
 
PTI
PTI
പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ച് പരാ‍തി പറയാന്‍ അനുമതി ലഭിക്കാതിരുന്ന മില്‍ തൊഴിലാളികള്‍ അവരുടെ വാഹനം തടഞ്ഞ് പ്രിയങ്കയെ കണ്ടു. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്‌ബറേലിയിലാണ് സംഭവം നടന്നത്.

റായ്ബറേലിയിലെ സീന ടെക്സ്റ്റൈല്‍ മില്ലിലെ തൊഴിലാളികള്‍ ശമ്പളം ലഭിക്കാത്തതിനെ കുറിച്ച് പ്രിയങ്കയെ നേരില്‍ കണ്ട് പരാതി പറയാന്‍ ശനിയാഴ്ച രാവിലെ മുഷിഗഞ്ച് അതിഥിമന്ദിരത്തില്‍ എത്തിയെങ്കിലും അവര്‍ക്ക് സന്ദര്‍ശനാനുമതി ലഭിച്ചില്ല. തുടര്‍ന്ന് പ്രിയങ്കയുടെ വാഹനവ്യൂഹം തടഞ്ഞ് തൊഴിലാളികള്‍ പ്രതിഷേധിച്ചു.

പിന്നീട്, തൊഴിലാളികളോട് സംസാരിച്ച പ്രിയങ്ക അവരുടെ പ്രശ്നം രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചു. എന്നാല്‍ തങ്ങളുടെ പ്രശ്നം രാഹുലിനെ അറിയിച്ചിട്ടുണ്ട് എന്നും സോണിയയ്ക്ക് ഇതു സംബന്ധിച്ച കത്ത് അയച്ചിട്ടുണ്ട് എന്നും തൊഴിലാളികള്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം ലഭിക്കുന്നില്ല എന്നാണ് എണ്ണൂറോളം വരുന്ന മില്‍ തൊഴിലാളികള്‍ പരാതിപ്പെടുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍